election-2019

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏറെ വൈകിയാണ്

പ്രചാരണം ആരംഭിച്ചതെങ്കിലും മണ്ഡവ പര്യടനത്തിൽ ഇപ്പോൾ ഒരുപടി മുന്നിലാണ്.സാധാരണക്കാരെ

നെഞ്ചോട് ചേർത്തുള്ള തുഷാറിന്റെ യാത്ര ചെറിയ ചലനമല്ല മണ്ഡലത്തിൽ ഉണ്ടാക്കിയത്.കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായാണ് തുഷാറിന്റെ യാത്ര.ആ ചോദ്യം വികസനത്തെക്കുറിച്ചാണ്. എന്ത് വികസനമാണ് ഇത്രയും കാലം ഇവിടെ നടന്നത്? വികസനപരമായി ഇന്നും പിന്നോക്കം നിൽക്കുന്ന വയനാട് കേരളത്തിലെ ആഫ്രിക്ക തന്നെയാണ്.കാടിന്റെ മക്കളുടെയും മണ്ണിൽ അദ്ധ്വാനിക്കുന്നവരുടെയും ബഹുഭൂരിപക്ഷം വരുന്ന തോട്ടം തൊഴിലാളികളുടെയും മനസ് സ്വാധീനിക്കാൻ തുഷാറിന് കഴിയുന്നു.

ഏഴ് നിമയസഭാ മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വയനാട് മണ്ഡലത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നത് ചുരത്തിന് മുകളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ്.പത്ത് വർഷം വയനാട് എം.പി എന്ന നിലയിൽ യാതൊന്നും ചെയ്യാൻ എം. ഐ. ഷാനവാസിന് കഴിയാതെ പോയെന്നും തുഷാർ പറയുന്നു.

തുഷാറിനൊപ്പം കുടുംബയോഗങ്ങളിൽ പങ്കെടുക്കാൻ അമ്മ പ്രീതി നടേശനും പത്നി ആശാ തുഷാറുമുണ്ട്.