കുറ്റ്യാടി: വോട്ടു ചെയ്യാനായി കാലത്ത് ഏഴ് മണിക്ക് മുൻപേ എത്തിയ സ്ത്രീകളും വ്യദ്ധന്മാരുമടങ്ങിയവർ വോട്ടിംങ്ങ് യന്ത്രത്തിന്റെ തുടക്കത്തിൽ തന്നെയുള്ള തകരാറ് കാരണം രണ്ട് മണിക്കൂർ നേരം കാത്തു നിൽക്കേണ്ടി വന്നു. തുടർന്ന് കക്കട്ടിൽ നിന്നും ബന്ധപെട്ട ഉദ്യേഗസ്ഥർ പുതിയ യന്ത്രവുമായി എത്തി ഒൻപത് മണിക്ക് ശേഷമാണ് വോട്ടിംങ്ങ് പുന:രാരംഭിച്ചത്. കുറ്റിയാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചേരാപുരം യു. പി, പൂളക്കൂൽ എൽ.പി, ദേവർ കോവിൽ വെസ്റ്റ്എൽ.പി, ദേവർ കോവിൽ കെ.വി.കെ.എം.എംയുപി, സെന്റ് മേരീസ് എൽ പി മരുതോങ്കര, സെന്റ് മേരീസ് ഹയർ സെക്കന്റി സ്‌കൂൾ, മൊയിലോത്തറ ഗവ: എൽ.പി.സ്‌കൂൾ തുടങ്ങിയ നിരവധി വോട്ടിംങ്ങ് കേന്ദ്രങ്ങളിലെ യന്ത്രങ്ങൾക്കാണ് പിഴവ് സംഭവിച്ചത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പശുകടവിലെ ലിറ്റിൽ ഫ്‌ലവർ യു പി.സ്‌കൂൾ, കരിങ്ങാട് സെന്റ് മേരീസ് എൽ.പി, പൊയിലോംചാൽ ശിശുമന്ദിരം എന്നിവിടങ്ങളിൽ കേന്ദ്ര സായുധ സേനാംഗങ്ങളുടെ പൂർണ്ണ നീരീക്ഷണത്തിലായിരുന്നു വോട്ടിംങ്ങ് നടന്നത്.
പടം. വോട്ടിംങ്ങ് യന്ത്രത്തിന്റെ തകരാറ് കാരണം മൊയി ലോത്ത ഗവ: എൽ.പി സ്‌കൂളിൽ കാത്ത് നിൽക്കുന്ന വോട്ടർമാർ