താമരശ്ശേരി: ക്രഷ് വർക്കർ ഡ്യൂട്ടിക്കായി നിയോഗിച്ച അങ്കണവാടി വർക്കർക്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വോട്ടു ചെയ്യാനായില്ലെന്ന് പരാതി. കാന്തപുരം 169 ാം ബുത്തിലാണ് സംഭവം. പൂനൂർ അങ്കണവാടി വർക്കർ കക്കാട്ടുമ്മൽ സുബൈദക്കാണ് വോട്ട് ചെയ്യാൻ പറ്റാതിരുന്നത്. ഇവർ യഥാസമയം ഡ്യൂട്ടി വോട്ടിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷ സ്വീകരിച്ച് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തെങ്കിലും ഇതിന്റെ ഓർഡർ ബന്ധപ്പെട്ടെ ഉദ്യോഗസ്ഥർ ബൂത്തിലെത്തിക്കാത്തതാണ് വോട്ട് ചെയ്യാൻ കഴിയാതിരുത്. ഉച്ചയോടെ വിഷയം ബന്ധപ്പെട്ട സെക്ടറൽ ഓഫീസറെ അറിയിച്ചെങ്കിലും അദ്ദേഹം വേണ്ട നടപടികൾ ചെയ്തില്ലെന്നും പരാതിയുണ്ട്. പോളിംഗ് അവസാനിക്കുന്നതിന് മുമ്പ് നിരവധി തവണ സെക്ടറൽ ഓഫീസറെ ഫോണിൽ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ പറഞ്ഞെങ്കിലും ഇവർ തയ്യാറായില്ല. രാത്രി എട്ടുമണിവരെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.