കോഴിക്കോട്: കോഴിക്കോട് ചേവായൂർ പ്രസന്റേഷൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105 ാം നമ്പർ ബൂത്തിലെ വോട്ടർമാർ വോട്ട് ചെയ്യേണ്ടി വന്നത് ഇരുട്ടിൽ.

സ്കൂളിലെ മറ്റ് ബൂത്തുകളിൽ വളരെ വേഗതയിൽ വോട്ടെടുപ്പ് നടന്നപ്പോൾ ഇവിടെ വളരെ മന്ദഗതിയിലായിരുന്നു. ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് പ്രശ്നമായതെന്ന് വോട്ടർമാർ പരാതിപ്പെട്ടു. ആറേ മുക്കാൽ ആയതോടെ മുഴുവൻ ഇരുട്ടിലായി. ഈ സമയത്തും ധാരാളം പേർ വോട്ട് ചെയ്യാൻ ബാക്കിയുണ്ടായിരുന്നു.ഇരുട്ടിൽ തപ്പി തടഞ്ഞാണ് വോട്ട് രേഖപ്പെടുത്തിയത്. പരാതി ശക്തമായതോടെ ഒരു ഉദ്യോഗസ്ഥനെകൂടി നിയോഗിച്ച് വോട്ടിംഗ് വേഗതത്തിലാക്കി.