ബാലുശ്ശേരി: കപ്പുറം കരിമല എ.എം.എൽ. പി. സ്കൂളിൽ വോട്ടിംഗ് മെഷിൻ തകരാറുകാരണം രണ്ടര മണിക്കൂറിലധികം സമയം വോട്ടെടുപ്പ് തടസപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് തടസ്സപ്പെട്ട വോട്ടെടുപ്പ് വൈകീട്ട് 3 മണിക്കാണ് പുനരാരംഭിച്ചത്. ഉണ്ണികുളം പ ഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിലെ 196-ാം ബൂത്തിലാണ് മെഷിൻ തകരാറിലായത്. ഇതിനിടയിൽ രണ്ടു തവണ മെഷിൻ കൊണ്ടുവന്നെങ്കിലും നാലമത്തെ മെഷിൻ എത്തിയ തോടെയാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

വോട്ട് ചെയ്യാനായി കാത്തു നിന്നവരിൽ പലരും തിരികെ പോയി. ഇതിൽ അസുഖമുള്ളവരെ ആശുപത്രി കിടക്കയിൽ നിന്നു പോലും കൊണ്ടുവന്നെങ്കിലും വോട്ടു ചെയ്യാനാവാതെ മടങ്ങി '

രണ്ടര മണിക്കൂറിനു ശേഷം പല വോട്ടർമാരേയും ഓരോ പാർട്ടിക്കാരും തിരികെ വിളിച്ചു വരുത്തുകയായിരുന്നു വോട്ടെടുപ്പിന്റെ സമയ പരിധിയായ 6 മണിക്ക് 400 ലധികം പേർ വോട്ടു ചെയ്യാനുണ്ടായിരുന്നു. ഇത്രയും പേരെ സ്കൂളിനകത്ത് കയറ്റി ഗേറ്റ് അടക്കാനുള്ള സൗകര്യം സ്കൂളിൽ ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ സമയം കൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോളിംഗ് ഏജൻറുമാരും വോട്ടർമാരും ആവശ്യപ്പെട്ടു.

6 മണിക്ക്അ വിടെ എത്തിയ മുഴുവൻ വോട്ടർ മാർക്കും ടോക്കൺ നൽകുകയായിരുന്നു, അതു കൊണ്ട് അവർക്കെല്ലാം വോട്ട് ചെയ്യാൻ സാധിച്ചു.. രാത്രി 10 മണിയോടെയാണ് പോളിംഗ് കഴിഞ്ഞത്. ഇവിടെ 78.92 ശതമാനം പോളിംഗ് നടന്നു. കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാത്രി 8 മണി വരെ പോളിംഗ് നടന്നു.