പേരാമ്പ്ര : വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറു പരിഹരിച്ച് പോളിംഗ് തുടർന്ന് ത് കാരണം വൈകിട്ട് 6 മണിക്ക് അവസാനിക്കേണ്ട വോട്ടിംഗ് പലേടത്തുംരാത്രി വൈകിയും നീണ്ടു. പേരാമ്പ്ര നിമയാജക മണ്ഡലത്തിലെ വിവിധ പോളിംഗ് സ്‌റ്റേഷനുകളില്‍ ആറു മണിക്ക് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ നീണ്ട നിര കാണാമായിരുന്നു. ചില പോളിംഗ് സ്‌റ്റേഷനുകളില്‍ തുടക്കത്തില്‍ യന്ത്ര തകരാറ് ഉണ്ടായെങ്കിലും അത് പെട്ടന്ന് തന്നെ പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാന്‍ കഴിഞ്ഞെങ്കിലും ചില കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് വോട്ടിംഗ് ആരംഭിച്ചത്. കൂത്താളി എയുുുപിയിലെ 45 ) o നമ്പർ ബൂത്തിൽവോട്ടിംഗ് സമയം അവസാനിച്ചപ്പോള്‍ 204 പേര്‍ ക്യൂവിലു
ണ്ടായിരുന്നു. ഇവര്‍ക്ക് ടോക്കണ്‍ നല്‍കി സമയം നീട്ടി കൊടുത്തു. തൊട്ടടുത്തു തന്നെ ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് എല്‍പി സ്‌കൂളിലെ 14 ാം നമ്പര്‍ ബൂത്തിലും ഇതേ അവസ്ഥയായിരുന്നു. ഇവിടെ മൂന്ന് തവണ യന്ത്രം പ്രവര്‍ത്തനം മുടക്കി. കടുത്ത വെയിലിലും ചൂടിലും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ 5 മണിക്കൂര്‍ വരെ വരി നില്‍ക്കേണ്ടി വന്നു. .
സമയം അവസാനിക്കാറായപ്പോള്‍ 300 ഓളം പേര്‍ ക്യൂവിലുണ്ടായിരുന്നു. കൂടുതല്‍ പേരും സ്ത്രീകളാണ്, ഇവര്‍ക്ക് ടോക്കണ്‍ നല്‍കി പോളിംഗ് നീട്ടി. പോളിംഗിനിടെ വൈകുന്നേരത്താടെ വോട്ടിംഗ് യന്ത്രം തകരാറിലായ ചങ്ങരോത്ത് കുന്നശ്ശേരി ജിഎല്‍പിയില്‍ 250 ല്‍പരം വോട്ടര്‍മാര്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്തനാവാതെ ക്യൂ നില്‍ക്കുകയായിരുന്നു. പാലേരി എഎല്‍പി സ്‌കൂളില്‍ 200 ഓളം പേരും, ചെററിയ കുമ്പളം ജിഎല്‍പിയില്‍ നൂറിലധികം പേരും, ആവള ജിഎല്‍പിയില്‍ 250 ഓളം പേരും, പേരാമ്പ്ര എയുപിയില്‍ 90 ഓളം പേരും, ജിഎല്‍പിയില്‍ 52 പേരും, നൊച്ചാട് എഎംഎല്‍പിയില്‍ 120 പേരും, പേരാമ്പ്ര സികെജിഎം ഗവ. കൊളേജിലെ 68 ാം നമ്പര്‍ ബൂത്ത് വടക്കുമ്പാട് ജിഎല്‍പി, പേരാമ്പ്ര വെസ്റ്റ് എല്‍പി എന്നിവിടങ്ങളില്‍ 100 ല്‍പരം പേരും വോട്ട് ചെയ്യാനായി രാത്രിയിലും കാത്തു നില്‍ക്കുകയാണ്.