കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ വോട്ടിംഗ് യന്ത്രം തകർത്ത യുവാവ് റിമാൻഡിൽ. എടക്കാട് സ്വദേശിയായ പ്രമോദിനെയാണ് കൊയിലാണ്ടി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. വോട്ടെടുപ്പ് ദിവസം വൈകിട്ട് 6.30 ഓടെയാണ് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ പ്രവേശിച്ച യുവാവ് പഞ്ചിംഗ് മെഷിനും വിവിപാറ്റും എറിഞ്ഞു തകർക്കുകയായിരുന്നു. റിയാക്ടർ എന്ന സംഘടനയുടെ പേരിൽ നഗരത്തിൽ പോസ്റ്ററുകൾ പതിക്കുന്നതിനിടെ കസബ പൊലീസ് നേരത്തെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.