കോഴിക്കോട്: പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക ശ്രേയ ഘോഷലിന്റെ 'റെഡ് ലൈവ് ' സംഗീത വിരുന്ന് മേയ് മൂന്നിന് കോഴിക്കോട് സപ്നനഗരി വേദിയാകും. മലബാറില്‍ ആദ്യത്തെ ശ്രേയ ഘോഷല്‍ സംഗീതനിശ ഒരുക്കുന്നത് റെഡ് എഫ്.എം റേഡിയോ സ്റ്റേഷനാണ്.
സംഗീത നിശയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പ്രകാശനം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചി റെഡ് എഫ്.എം സ്റ്റേഷനില്‍ നിര്‍വഹിച്ചു.
300 മുതല്‍ 1500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബുക്ക് മൈ ഷോ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റുകള്‍ക്കായി 8287447722 എന്ന നമ്പര്‍ വഴിയും, വേദിയില്‍ നേരിട്ടും സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ഷോ 6 മണിക്ക് ആരംഭിക്കും.
പ്രശസ്ത ഗായിക ശ്രേയ ഘോഷലിന് നാലു ദേശീയ അവാര്‍ഡുകള്‍ക്ക് പുറമേ ഏഴു ഫിലിം ഫെയര്‍ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.