നരിക്കുനി: നരിക്കുനിയിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. നരിക്കുനി നെടിയനാട് മേലേപ്പാട്ട് ജമാൽ ( കരീം) 30 ആണ് അറസ്റ്റിലായത്. ഒരാഴ്ചമുമ്പാണ് സംഭവം നടന്നത്. വീടിനടുത്ത് മാവിന്റെ കൊമ്പ് പൊട്ടിവീണത് നന്നാക്കുന്നതിനിടെ കുട്ടിയോട് മാങ്ങ പറിച്ച് തരാം എന്ന് പറഞ്ഞ് പ്രലോപിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡനവിവരം കുട്ടി രാത്രി ഉമ്മയോട് പറയുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ പരാതി പ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷിക്കുകയും ,കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു.