വടകര: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആർ.എം.പി.ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പോളിങിനു ശേഷം ഒഞ്ചിയം, ഏറാമല ഭാഗങ്ങളിൽ വീടുകൾക്ക് നേരെ സി.പി.എം നടത്തുന്ന ആക്രമണങ്ങൾക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. പരാജയഭീതി മൂലം സമനില തെറ്റിയ പ്രവർത്തകർ അക്രമ പ്രവർത്തിയിലേക്ക് തിരിഞ്ഞിരിക്കകയാണ്. ഒഞ്ചിയം സമര സേനാനി മനക്കൽ താഴഗോവിന്ദന്റെ വീടിനു നേരെ ഇന്നലെ രാത്രിയാണ് അക്രമം നടത്തിയത്. ഏറാമലയിൽ കുറ്റിക്കാട്ടിൽ രാജേഷിനെറ വീട്ടിൽ കയറി ഭാര്യയേയും പിഞ്ചു കുട്ടികളെയുമടക്കം അക്രമികൾ വധഭീഷണി മുഴക്കിയാണ് ഭയപ്പെടുത്തിയത്. സമാധാനപരമായ പോളിംഗിന് ശേഷം ബോധപൂർവ്വം സി.പി.എം അക്രമമഴിച്ചുവിടുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും നാടിന്റെ സമാധാനത്തിനു വേണ്ടി മുന്നോട്ടു വരണമെന്നും ആർഎംപിഐ എരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ പറഞ്ഞു.