വടകര: ഒഞ്ചിയം എംആർ സ്മാരക പരിസരത്ത് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വെള്ളികുളങ്ങര, ഒഞ്ചിയം മാനോളി ഭാഗം തുടങ്ങിയ സ്ഥലങ്ങൾ ചുറ്റിക്കറങ്ങിയ നായ വിട്ടിനുള്ളിൽ കയറിയും കടിച്ചു പരിക്കേൽപിക്കുകയായിരുന്നു. ഒഞ്ചിയത്ത് പുന്നോല മനോജൻ, പുത്തൻപുരയിൻ യൂസഫ്, പുത്തൻപുരയിൽ ചന്ദ്രി, മാനോളി ബിജുവിന്റെ മകൻ നിഹാൻ (6), കുന്നത്ത്സജിത്തിന്റെ ഭാര്യ ഗ്രീഷമ, കിടഞ്ഞോത്ത് സുര, പുത്തമ്പുരയിൽ ഭാരതി, കുഞ്ഞിക്കണ്ടി ശോഭ തുടങ്ങി നിരവധി പേർക്ക് കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ വൈകുന്നേരത്തോടെ ഓട്ടം തുടങ്ങിയ അക്രമകാരിയായ നായയെ സന്ധ്യയോടെയെ കൊല്ലാനായുള്ളൂ.