pre-the-esh
അപകടം

വടകര: പയ്യോളി അയനിക്കാട് സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓര്‍ക്കാട്ടേരി സ്വദേശിയായ യുവാവ് മരിച്ചു. ഓര്‍ക്കാട്ടേരി മുയിപ്ര ചെറിയ ചങ്ങരംകണ്ടി ശാന്തയുടെ മകന്‍ പ്രതീഷ്(26) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്ത നന്തി സ്വദേശി അമൃതപുരിയില്‍ ബാബുവിന്റെ മകന്‍ അമലിനെ പരിക്കുകളോടെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അയനിക്കാട് പള്ളി ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിനു പുറകില്‍ നിര്‍ത്തിയ പ്രതീഷിന്റെ സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഷോര്‍ട്ട് ഫിലിമുകള്‍ക്കും മറ്റും സംഗീതം നല്‍കുന്ന പ്രതീഷ് നന്തിയില്‍ നിന്നും അമലിനെയും കൂട്ടി വടകരയ്ക്കു വരികയായിരുന്നു. പരേതനായ കുമാരന്റെ മകനാണ് പ്രതീഷ്.