കോഴിക്കോട്: പയ്യന്നൂർ വെള്ളോറ മoത്തിൽ കമ്മാര പൊതുവാൾ ( 93) കാരപ്പറമ്പ് 'മാധവ ' ത്തിൽ നിര്യാതനായി.ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച റേഡിയോ കമ്യൂണിക്കേഷൻ എൻജിനിയറും തിരൂരിലെ ഫ്രഞ്ച് -ഇന്ത്യാ ഇലക്ട്രോണിക് കോർപ്പറേഷൻ (ഫൈ കോ) സ്ഥാപകനുമായിരുന്നു.
ഭാര്യ: പരേതയായ പാലാട്ട് കണ്ണൻകൈ സാവിത്രിയമ്മ (പയ്യന്നൂർ). മക്കൾ: പി.കെ ശ്രീലത ( റിട്ട. ഫെഡറൽ ബാങ്ക്),പി.കെ ഗീത. ( ഡയരക്ടർ, ഐപിക്സ് .ബിപിഒ, കിൻഫ്ര, കാക്കഞ്ചേരി), പി.കെ ഗിരിജ. (പാർട്ട്ണർ, ക്രസ്റ്റൻ മേനോൻ ഗ്രൂപ്പ് ,ദുബായ്).
മരുമക്കൾ: ശിവരാമൻ (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്), കെ.പ്രഭാകരൻ (ബിസിനസ്, ചേലേമ്പ്ര), സി എ. രാജു മേനോൻ ( ചെയർമാൻ, ക്രസ്റ്റൻ മേനോൻ ഗ്രൂപ്പ്, ദുബായ് ).
മൃതദേഹം സ്വന്തം ആഗ്രഹപ്രകാരം പഠനാവശ്യത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി.