കുറ്റ്യാടി : പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്ലാസ്റ്റിക്ക് അജൈവ്യ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവ് കാഴ്ചയാവുകയാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മാലിന്യങ്ങൾ തള്ളുന്നതെങ്കിലും ദുരിതമനുഭവിക്കുന്നത് പരിസരവാസികളും യാത്രക്കാരുമാണ്. വേനൽമഴ മാലിന്യങ്ങളിൽ പെയ്തിറങ്ങിയ മലിന്യ ജലത്തിൽ കൊതുകും മറ്റു സാംക്രമിക രോഗാണുക്കളും വളരാനുള്ള സാദ്ധ്യതയേറെയാണ്. കുറ്റിയാടിയിൽ ശക്തമായ പ്രവർത്തനക്ഷമതയയുള്ള മാലിന്യ സംസ്‌ക്കരണ പ്ലാറ്റ് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആയിരക്കണക്കിന്ന് വ്യാപാര കേന്ദ്രങ്ങളും, നൂറ് കണക്കിന്ന് ജനങ്ങളുമെന്നുന്ന കുറ്റിയാടിപട്ടണത്തിന്റെ പല ഭാഗങ്ങളിലും, പുഴയോരത്തും വലിച്ചെറിയുന്ന മാലിന്യങ്ങൾ കൂമ്പാരമാവുകയാണ്. ബന്ധപെട്ട അധികാരികളുടെ ശ്രദ്ധ പതിയുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.