വടകര : മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം, വടകര മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ്-സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച വടകരയിലെ മുസ്ലിംലീഗ് നേതാവ് പുത്തൂര്‍ അസീസിനെ കുറിച്ച് ഷാര്‍ജ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി പുറത്തിറക്കുന്ന 'ഓര്‍മയിലെ പുത്തൂര്‍' സ്മരണികയുടെ പ്രകാശന കര്‍മ്മം മെയ് 1 ന് വൈകുന്നേരം 6 മണിക്ക് വടകര ശാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടി മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഓര്‍മ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഏറ്റുവാങ്ങും. ഡോ എം.കെ മുനീര്‍, ടി സിദ്ദീഖ്, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, സി.വി.എം വാണിമേല്‍, മിസ്ഹബ് കീഴരിയൂര്‍, എം.സി വടകര, എസ്.വി അബ്ദുല്ല, കെ.കെ നവാസ്, അഫ്നാസ് ചോറോട് തുടങ്ങിയവര്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രശസ്തരുമായവര്‍ പുത്തൂര്‍ അസീസുമായുള്ള അനുഭവങ്ങള്‍ ഓര്‍മ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.സി വടകര, ജനറല്‍ കണ്‍വീനര്‍ ടി ഹാഷിം, ഷാര്‍ജാ കെ.എം.സി.സി വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ കോച്ചേരി, വടകര മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുല്ല, പി.കെ ജമാല്‍, എന്‍.പി അബ്ദുല്ല ഹാജി, മഹറൂഫ് വെള്ളികുളങ്ങര എന്നിവര്‍ പങ്കെടുത്തു.