മുക്കം: ചേന്ദമംഗല്ലൂർ ബ്രസീൽ ക്ലബ്ബ് മുപ്പതാം വാർഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മററു ക്ലബ്ബുകളുമായി സഹകരിച്ച് വിവിധ പ്രദേശങ്ങളിൽ നാട്ടുകാരെ പങ്കെടുപ്പിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഉത്സവാന്തരീക്ഷത്തിൽ നടന്ന വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഐ.എം വിജയൻ നിർവഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നടത്തി. ഭിന്ന ശേഷിക്കാരനായ വെമ്പാലപ്പുറത്ത് ഷമീറിനുള്ള സഹായവും അദ്ദേഹവും കൊയിലാട്ട് അബ്ദുറഹിമാനും ചേർന്നു നൽകി . പ്രശസ്ത യുനാനി ഡോക്ടറും കലിക്കറ്റ് യൂനാനി ഹോസ്പിറ്റൽ എംഡിയുമായ ഡോ.കെ .ടി അജ്മലിനെ ചടങ്ങിൽ ആദരിച്ചു . മുക്കം നഗരസഭ കൗൺസിലർമാരായ ഷഫീഖ് മാടായി ,എ അബ് ദുൽ ഗഫൂർ ,പി .പിഅനിൽ കുമാർ ,വിവിധ സംഘടന പ്രതിനിധികളായ കെ.പി അഹമ്മദ് കുട്ടി ,കെ സുബൈർ ,കെ .പി വേലായുധൻ ,കൊയിലാട്ട് അബ്ദുറഹിമാൻ, ലൈസ് അനാർക്, ടി.എ അബ്ദുല്ല ,വി പി അബ്ദുൽ ഹമീദ് ,മുജീബ് സെൻട്രൽ എന്നിവർ സംസാരിച്ചു . ക്ലബ്ബ് പ്രസിഡന്റ് ബന്ന ചേന്ദമംഗല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബർക്കത്തുല്ലഖാൻ സ്വാഗതവും സി.കെ. വഹാബ് നന്ദിയും പറഞ്ഞു .