മുക്കം : തൊണ്ടിമ്മൽ നാട്ടുകൂട്ടായ്മയുടെ ഇരുവഞ്ഞിപുഴ സംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായിവ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻ മുഴി യൂണിറ്റിന്റെ സഹായത്തോടെ അഗസ്ത്യൻ മുഴി കടവിൽ രണ്ട് സോളാർ ലൈറ്റുകൾ സ്ഥാപിച്ചു. പാലത്തിൽ സ്ഥാപിച്ച വഴിവിളക്കുകളുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി.നസിറുദ്ദീൻ നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പി.ജെ.ജോസഫ്, റഫീഖ് മാളിക, ടി.ജെ.ടെന്നിസൺ, മുക്കം നരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ , തിരുവമ്പാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ.ഗോപാലൻ, നാട്ടുകൂട്ടായ്മ ഭാരവാഹികളായ കെ.ടി.നളേശൻ, അജീഷ് എന്നിവർ സംബന്ധിച്ചു.