കോഴിക്കോട്: നെല്ലിക്കോട് വടക്കേപ്രത്ത് വി.എം. ഏലിയാസ് (85) നിര്യാതനായി. സംസ്‌കാരം നാളെ ഇന്ന് 2ന് വീട്ടിലും തുടർന്ന് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലും ശുശ്രൂഷയ്ക്കുശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. മാവൂർ ഗ്വാളിയർ റയോൺസ് പൾപ്പ് ആൻഡ് ഫൈബർ ഡിവിഷൻ മുൻ ഇന്റേണൽ ഓഡിറ്ററാണ്. യുണൈറ്റഡ് ക്രിസ്ത്യൻ എക്യുമെനിക്കൽ മൂവ്‌മെന്റ് സ്ഥാപക പ്രസിഡന്റും 25 വർഷമായി ഗ്രീൻവാലി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമാണ്. തലവടി സ്വദേശി. ഭാര്യ: തലവടി വല്യേഴത്ത് പടവുപുരയ്ക്കൽ മറിയാമ്മ ഏലിയാസ് (റിട്ട. ഹെഡ്മിസ്ട്രസ്, മോഡൽ ഹൈസ്‌കൂൾ, കോഴിക്കോട്). മക്കൾ: മാത്യു വി. ഏലിയാസ് (ഖത്തർ), നിഷ തോമസ് (തിരുവനന്തപുരം), മരുമക്കൾ: സാനു മാത്യു, തോമസ് ജോർജ്. സഹോദരങ്ങൾ: സൂസന്നാമ്മ ചാക്കോ (കൊല്ലകടവ്), ഏലിയാമ്മ ചാണ്ടി (കോടുകുളഞ്ഞി), ഏബ്രഹാം മാത്യു, വർഗീസ് മാത്യു (തിരുവല്ല), അന്നമ്മ ഈപ്പൻ (കോഴഞ്ചേരി), വി.എം. മാത്യു (കോഴിക്കോട്), തോമസ് മാത്യു (ആലപ്പുഴ), പ്രസാദ് മാത്യു (എറണാകുളം), പ്രകാശ് മാത്യു (തിരുവനന്തപുരം).