gopi
ഗോപിനാഥൻ

നരിക്കുനി: എൻ സി പി ജില്ലാ പ്രവർത്തക സമിതി അംഗവും എൻ എസ് ടി എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ പള്ളിക്കരത്താഴം പാലയാട്ട് ഗോപിനാഥൻ (58) നിര്യാതനായി. കെ പി ടി എ ജില്ലാ പ്രസിഡന്റു്, എൻ സി പി കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റു്, ചേളന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇച്ചന്നൂർ എ യു പി സ്‌കൂൾ റിട്ട: അദ്ധ്യാപകനാണ്. ഭാര്യ: മിനി (ഹെഡ് ടീച്ചർ,കളരിക്കണ്ടി എൽ പി സ്‌കൂൾ). മക്കൾ: മിഥുൻ ഗോപി (റെയിൽവെ,ചെന്നൈ) ,മീരാ ഗോപി, മരുമക്കൾ: സവിൻകുമാർ (എ ഐ എം എസ് ഡൽഹി),അശ്വനി. സഹോദരങ്ങൾ: ശ്രീമാനുണ്ണി നായർ,വിജയൻ നായർ,ശാന്തകുമാരി,പരേതനായ ശ്രീവൽസ ബാബു. സഞ്ചയനം : ശനിയാഴ്ച.