calicut-university
calicut university

സൗജന്യ പരിശീലനം

യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദതല പരീക്ഷകൾക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ക്ലാസുകൾ മേയ് രണ്ടാം വാരം സർവകലാശാലാ കാമ്പസിൽ ആരംഭിക്കും. അപേക്ഷ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ഇ-മെയിൽ/തപാലിൽ ലഭിക്കണം. ആദ്യം ലഭിക്കുന്ന നൂറ് അപേക്ഷകർക്കാണ് പ്രവേശനം. വിലാസം: ഡെപ്യൂട്ടി ചീഫ്, യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635. ഫോൺ: 0494 2405540. ഇ-മെയിൽ: ugbkozd.emp.lbr@kerala.gov.in


അദ്ധ്യാപകർക്ക് പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം
സർവകലാശാലാ/കോളേജ് ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്ക് 15-ന് ആരംഭിക്കുന്ന പ്രൊഫഷണൽ ഡെവലപ്‌മെന്റ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി പത്ത്. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്‌സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.


എം.ഫിൽ പ്രവേശന പരീക്ഷ
നാലിന് നടത്തുന്ന എം.ഫിൽ പ്രവേശന പരീക്ഷകളുടെ ഹാൾടിക്കറ്റും സമയവിവരങ്ങളും www.cuonline.ac.in ൽ.


പരീക്ഷാഫലം
ഒന്ന്, രണ്ട് സെമസ്റ്റർ എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.


ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി ഹോം സയൻസ്-ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.


മൂന്നാം വർഷ ബി.പി.എഡ് (ഇൻറഗ്രേറ്റഡ്) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.