mm

കേരളരാഷ്ടീയത്തിൽ അതികായക

ന്മാർ എന്നു വിശേഷിപ്പിക്കാവുന്നവർ വിരലിലെണ്ണാൻ മാത്രമാണുള്ളത്. എല്ലാ അർത്ഥത്തിലും രാഷ്ടീയ അതികായകനെന്ന വിശേഷണം ചാർത്താവുന്ന വരിൽ പ്രമുഖൻ കെ.എം.മാണി തന്നെ.

കേരള' രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത പ്രമാണിയാണ് കെ.എം മാണി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് വലിയൊരു പാഠഭേദമുണ്ട്; കേരള രാഷ്ട്രീയത്തിലെയല്ല, 'ലോക'രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത പ്രമാണിയാണ് കെ.എം മാണി എന്നു പറയേണ്ടിവരും. .

ഇന്ത്യയിലെ ആദ്യ രാാഷ്ടീയ പാർട്ടിയായ കേരളകോൺഗ്രസ് 1964ൽ പിറവിഎടുക്കുമ്പോൾ മാണി കോൺഗ്രസിലായിരുന്നു. ഒരു വർഷത്തിനു ശേഷം പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ എം.എം.ജേക്കബ്ബിനെതിരെ കട്ടക്ക് നിറുത്തി മത്സരിപ്പിക്കാൻ മത്സരിപ്പിക്കാൻ കേരളകോൺഗ്രസ് സ്ഥാനാർത്ഥിയായി മാണിയെ പൊക്കികൊണ്ടു വരികയായിരുന്നു. പിന്നീട് മാണിക്ക് തിരിിഞ്ഞു നോക്കേണ്ടി വന്നില്ല. കേരളകോൺഗ്രസിന്റെ പിതൃത്വം പോലും മാണിയുടേ മേൽ ചില ചരിത്രകാരന്മാർ ഇന്ന് ചാർത്തുമ്പോൾ ആയിക്കോട്ടെയെന്ന് പറഞ്ഞു ചിരിക്കുകയാണ് മാണി.

ക്ലീൻഷേവ് ചെയ്ത മുഖം, നീണ്ടമൂക്കിന് താഴെ കട്ടി മീശ, മുട്ടറ്റം തെറുത്തു കയറ്റിയ വെള്ള ജൂബ്ബയും മടക്കികുത്താത്ത മുണ്ടുമായി പാലാഅച്ചായനായേ മാണിയെ കാണാനാവൂ. . ദിവസം കുറഞ്ഞത് മൂന്നു തവണ കുളിക്കും .ഒപ്പം വസ്ത്രം മാറും. ഈ വൃത്തിയും വെടിപ്പും ജീവിതത്തിലുടനീളം പാലിച്ചിരുന്നു. മൈക്കിനു മുന്നിൽ ആ കറകറ ശബ്ദമുയർന്നാൽ എതിർശബ്ദമുയരില്ല. ഉയർന്നാൽ നാക്കുകൊണ്ട് അടിച്ചിരുത്തും .അങ്ങനെ തനിക്കെതിരെ ശബ്ദമുയർർത്തിയവരെ അരിഞ്ഞുവീഴ്ത്തിയാണ് അരനൂറ്റാണ്ടായി മാണി പാർട്ടിയെ നയിച്ചത്. അവസാനം കോട്ടയം സീറ്റ് ജോസഫിന് നിഷേധിച്ചപ്പോൾ പാാർട്ടി പിളരുമെന്നു കരുതിയെങ്കിലും ഔസേപ്പച്ചനെ മയക്കുവെടിവെച്ചു അനാരോഗ്യവാനായ മാണി വീഴ്ത്തിയത് കണ്ട് കേരളം വാ പൊളിച്ചു നിൽക്കുകയായിരുന്നു. അതാണ് മാണി മാജിക്. .
കെ.എം. മാണിയെപ്പോലെ അരനൂറ്റാണ്ടിനപ്പുറം ഒരേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഒരേ ഒരാളേ ലോകത്തുള്ളൂ. അമേരിക്കൻ സെനറ്റിലേക്ക് 1962 മുതൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഫ്രെഡ് . എ. റൈസർ.

പൊതുപ്രവർത്തന രംഗത്തെ 'അന്തർദേശീയ സർവ്വകലാശാല'യാണ് കെ.എം മാണിയെന്ന് കൂടുതൽ അടുത്തവർക്കറിയാം.
രാഷ്ട്രീയ ശത്രുക്കൾ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉള്ളൂ. കേരളകോൺഗ്രസ് പിളരുമ്പോൾ പിളർന്നു മാറുന്നവർ ശത്രുക്കളാകും .ഒറ്റയ്ക്കു പിടിച്ചു നിൽക്കാൻ കഴിയാതെ വീണ്ടും മാണിയിൽ ലയിച്ച് പെട്ടെന്നു മിത്രവുമാകും.മാണി അപ്പോൾ ചിരിക്കും. ശത്രുവിനുപോലും മാണിസാറിനെ വെറുക്കാനാവില്ല എന്നായിരുന്നു ഒടുവിലത്തെ ശത്രുവായപി.സി ജോർജ്ജിന്റെ നിയമസഭയിലെ കുമ്പസാരം. .വീഴ്ത്തിയവർ തന്നെ വാഴ്ത്തപ്പെട്ടവനാക്കുമ്പോൾ തന്നെ അഴിമതിയുടെ ആചാര്യനായി വളഞ്ഞിട്ട് ആക്രമിച്ചവർ പൊതുപ്രവർത്തനത്തിന്റെ മിശിഹായായി പിന്നീട് വാഴ്ത്തുന്നത് കേൾക്കുമ്പോൾ മാണി ഊറിച്ചിരിക്കും.; വളരുംതോറും പിളരുമെന്ന് സ്വന്തം പാർട്ടിയെക്കിുറിച്ച് അഭിമാനത്തോടെ പറഞ്ഞു ചിരിക്കുമ്പോൾ ഒരായിരം അർത്ഥങ്ങൾ ഒളിപ്പിച്ചുവച്ച 'ആക്കിയുള്ള 'ചിരിയാകും അത്. .

.
പതിമൂന്നു തവണ പാലായിലെ ജനങ്ങൾ ഏൽപ്പിച്ച വിശ്വാസമാണ് കെ.എം മാണി തന്റെ കൈകളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത്. നാട്ടുകാരിൽ ഭൂരിപക്ഷം ആളുകളെയും പേരെടുത്തു വിളിക്കാൻ കഴിയുന്ന ബന്ധം. പേരറിയാത്തവരാണെങ്കിൽ പ്രവർത്തകരോട് ചോദിച്ചു മനസിലാക്കി പേര് വിളിച്ച് തോളിൽ കെയ്യിട്ട് ചേർത്തു പിടിച്ച് ഞെട്ടിക്കും. വാർത്താ സമ്മേളനത്തിൽ പോലും കൂടുതലായൊന്നും പറയില്ല . ഉത്തരം പറയാൻ ബുദ്ധുിമുട്ടുള്ള ചോദ്യങ്ങൾക്ക് എന്നോട് ഇങ്ങനെയൊക്കെ ചോദിക്കാമോ എന്നായിരിക്കും ചോദ്യകർത്താവിനെ ഇരുത്തുന്ന മറു ചോദ്യം.

പഠിച്ചു മാത്രം പ്രസംഗിക്കുന്ന മാണിക്ക് മറുപടി നൽകാൻ രാഷ്ട്രീയ ചാണക്യനായ ഇ.എം.എസ് പോലും ശ്രദ്ധിച്ചിരുന്നു. 'അഡീഷണാലിറ്റി മുതൽ അധ്വാനവർഗ സിദ്ധാന്തം' വരെ മാണിക്ക് പേറ്റന്റ് ഉള്ള നിരവധി വാക്കുകളുണ്ട് . . .
മാണിയുടെ നാവിൽ നിന്ന് ഒരു പാഴ് വാക്ക് പോലും വരില്ല. മറ്റൊരാളുടെ മനസ്സിന് മുറിവേൽക്കുന്ന ഒരു പരാമർശവും ഉണ്ടാവില്ല. രാഷ്ട്രീയ എതിരാളികളെപ്പോലും വേദികളിൽ പുകഴ്ത്തുകയും ബഹുമാനിക്കുകയും ചെയ്ത് അവരെ ഞെട്ടിക്കും. തന്നെ നോവിച്ചവർക്ക് പിന്നീട് കുറ്റബോധമുണ്ടാകുമെന്നും നോവിക്കുന്നവർ നാട്ടുകാർക്ക് എതിരാകുമെന്നും മാണിക്ക് നന്നായറിയാം. കേരളകോൺഗ്രസിലെ എല്ലാ പിളർപ്പുകളുടെയും ഒരറ്റത്ത് മാണി ഉണ്ടായിരുന്നു. പക്ഷേ മാണിക്ക് ഒന്നും സംഭവിച്ചില്ല . സംഭവിച്ചത് മാണിക്കിട്ട് പണിക്കൊടുത്തവർക്കാണെന്ന് അവരുടെ പിൻകാല രാഷ്ടീയ ചരിത്രം രേഖപ്പെടുത്തുന്നു. .
മൈക്ക് കെട്ടി വഴിനീളെ പുലഭ്യം പറഞ്ഞവരെപ്പോലും തോളിൽ കൈയ്യിട്ട്, മാണി ഒപ്പം കൊണ്ടു നടക്കും .. പണിയും കൊടുത്തിരിക്കും ''ഇങ്ങനെയും ഒരു മനുഷ്യനുണ്ടോ''യെന്ന് അമ്പരക്കുമ്പോഴും പാലാക്കാർക്ക് ഇതൊരത്ഭുതമേ അല്ല; മാണി സാർ അങ്ങനെയാണെന്ന് മറ്റാരെക്കാളും അറിയാവുന്നത് അവർക്കാണല്ലോ.
പാലായിൽ എത്തിയാൽ 'മാണി മാജിക് 'തൊട്ടറിയാം. കെ.എം മാണി= പാലാ; പാലാ = കെ.എം. മാണി. അരനൂറ്റാണ്ടത്തെ പൊതുപ്രവർത്തനത്തിനിടയിൽ ചെളി തെറിപ്പിക്കാൻ ശ്രമിച്ചവർക്ക് ഒടുവിൽ അതു കഴുകി കൊടുത്ത് മാപ്പിരക്കേണ്ടിയും വന്നു എന്നത് രാഷ്ട്രീയ ചരിത്രം.


1965-ൽ കെ.എം. മാണി പാലായുടെ പ്രതിനിധിയായി. പാലാക്കാരുടെ പ്രിയപ്പെട്ടവനായി തിരഞ്ഞെടുക്കപ്പെട്ട നാൾ മുതൽ പാലാ തന്റെ തറവാടാണെന്ന് കരുതി പ്രവർത്തിച്ചു. കുട്ടിയമ്മ ഒന്നാം ഭാര്യയായപ്പോൾ പാലാ തന്റെ രണ്ടാംഭാര്യയാണെന്ന് പലവട്ടം പറഞ്ഞു. മണ്ഡലം ഇതു പോലെ നോക്കിയ ജനപ്രതിനിധികൾ കുുറവാണ്. മാണി മന്ത്രിയായാൽ സെക്രട്ടറിയേറ്റിലോ മന്ത്രിമന്ദിരത്തിലോ പാലാക്കാർക്ക് എപ്പോഴും കയറിയിറങ്ങാം.അതിനുള്ള സ്വാതന്ത്ര്യം പാലാക്കാരങ്ങെടുക്കും. ആരും തടയില്ല. തടഞ്ഞാൽ അവർ വെവരമറിയും.

ജനഹൃദയങ്ങൾ കീഴടക്കിയ അതിസമർത്ഥനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവും ബുദ്ധിമാനുമാണ് കെ.എം. മാണി എന്ന് വിശേഷിപ്പിക്കുന്നത് .ഒരു വ്യക്തി പ്രസ്ഥാനമായി വളർന്നു എന്ന സവിശേഷതയാലാണ്. .