വൈക്കം : എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 4 ന് ബോട്ട്‌ജെട്ടി മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, അസി. സെക്രട്ടറി ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, സി.കെ ആശ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.കെ ഹരികുമാർ, കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ, എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.സുഗതൻ, ടി.എൻ രമേശൻ, എം.ഡി ബാബുരാജ്, കെ.അരുണൻ, കെ.ശെൽവരാജ് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിനശേഷം യെച്ചൂരി വേമ്പനാട്ടു കായലിലൂടെ സ്പീഡ് ബോട്ടിൽ കൊച്ചിയിലേക്ക് പോകും.