വൈക്കം : എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ സമരത്തിന്റെ 95-ാമത് വാർഷികം ആഘോഷിച്ചു. ഓമന പരമേശ്വരൻ കറുകത്തലയുടെ വസതിയിൽ കൂടിയ സമ്മേളനം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.രമണൻ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, ശാഖാ സെക്രട്ടറി കെ.എൻ.മോഹൻദാസ്, ശാഖാ കമ്മിറ്റിയംഗം രഞ്ചിത്ത് കറുകത്തല, പി.ദീപക്, ശാന്തിനി, വൈക്കം നാണപ്പൻ, രമണൻ, മഹിളാമണി എന്നിവർ പ്രസംഗിച്ചു.