പിന്നിൽ സ്വകാര്യബസ് ഏജന്റുമാർ
വൈക്കം : കെ.എസ്.ആർ.ടി.സി സർവീസുകൾ പുറപ്പെടുന്ന സമയം സ്റ്റാൻഡിൽ കയറി സ്വകാര്യ ബസുകാരെ അറിയിക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാർഡിന് ഭീഷണിയും കൈയേറ്റ ശ്രമവും. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. സെക്യൂരിറ്റി ഗാർഡ് പി.കെ.ദിനേശനെയാണ് വൈക്കത്ത് നിന്നു പുറപ്പെടുന്ന സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ബസ് പുറപ്പെടുന്ന സമയം അറിയിക്കാനായി നിരവധി ഏജന്റുമാരാണ് ഡിപ്പോ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പോസ്റ്റുകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. കൃത്യ സമയമറിഞ്ഞ് തലയ്ക്കൽ സ്വകാര്യ ബസ് ഓടുന്നതിനാൽ കെ.എസ്.ആർ.ടി.സിയ്ക്ക് നാളുകളായി വരുമാന നഷ്ടമാണ്. മർദ്ദനം തടയാൻ ശ്രമിച്ച എ.ടി. ഒ പി.കെ.അഭിലാഷിനെയും ഡിപ്പോയ്ക്ക് അകത്ത് കയറി ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് എ.ടി.ഒ പൊലീസിന് പരാതി നൽകി.