അപേക്ഷ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് 2018 അദാലത്ത്) പരീക്ഷകൾക്ക് പിഴയില്ലാതെ അഞ്ചുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി സപ്ലിമെന്ററി (2016 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ആറാം സെമസ്റ്റർ ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസ് പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
ആർ.ആർ.ബി പരീക്ഷ പരിശീലനം
റെയിൽവേയിലെ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗുഡ്‌സ് ഗാർഡ്, കൊമേഴ്‌സ്യൽ/ട്രാഫിക് അപ്രന്റിസ് എന്നീ നിയമനങ്ങൾക്കായി ആർ.ആർ.ബി നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള പരിശീലനം എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കും. ഫോൺ: 04812731025.