കാഞ്ഞിരപ്പള്ളി: എൻ.ഡി.എ പത്തനംത്തിട്ട ലോക്‌സഭാ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാഞ്ഞിരപ്പള്ളിയിലെ കരിക്കാട്ടൂരിൽ ആവേശകരമായ തുടക്കം. വൈകിട്ട് 4ന് കരിക്കാട്ടൂർ അംബേദ്ക്കർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ സുരേന്ദ്രൻ ദ്രാവിഡ വർഗ ഐക്യമുന്നണി കാര്യാലയം സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് വിഎൻ മനോജ് അദ്ധ്യക്ഷത വഹിച്ചു. പത്തനംത്തിട്ട ജില്ലാ ജനറൽ സെക്രട്ടറി ഷാജി.ആർ നായർ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി കെ.ജി കണ്ണൻ, രാജു മടയ്ക്കൽ, വിജയകുമാർ, സിജെ പ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ചാരുവേലി, പൊന്തൻപുഴ, ആലപ്ര, കാവുംപടി എന്നിവിടങ്ങിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യാത്ര മണിമലയിലെത്തി. തുടർന്ന് സുരേന്ദ്രന്റെ യാത്ര വെള്ളാവൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കങ്ങഴ പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാണാൻ ആൾക്കുട്ടമായിരുന്നു. നെടുംകുന്നം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും സുരേന്ദ്രന് സ്വീകരണം ഒരുക്കിയിരുന്നു.