prethishtta-varshikom

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 6010-ാം നമ്പർ മേവെള്ളൂർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ 13-ാം മത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് വി.ടി.സജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി.വെള്ളൂർ എസ്. ഐ രഞ്ജിത് കെ.വിശ്വനാഥ് ഭദ്റദീപ പ്രകാശനം നടത്തി. മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ പദ്ധതി മുൻ ശാഖ പ്രസിഡന്റ് ടി.വി.രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ആർ അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകി. പി.സാംബശിവൻ, ഉത്തമൻ, യു.എസ്.പ്രസന്നൻ, ബാഹുലേയൻ, പി.കെ.ജയകുമാർ, കെ.എസ്.അജീഷ്‌കുമാർ, ബിനു വെളിയനാട്, അച്ചു ഗോപി, കെ.എസ്.ചന്ദ്രബോസ്, ശാലിനി മോഹൻ, ശ്രീദേവി പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.