മാടപ്പള്ളി : ഭാരതത്തിന്റെ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു. വെങ്കോട്ടയിൽ മാടപ്പള്ളി മണ്ഡലത്തിലെ പര്യടനപരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ എം.എ മാത്യു അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്. നാസർ, വി.ജെ.ലാലി, ആന്റണി കുന്നുംപുറം, എം.ഡി.ദേവരാജൻ, സാബു മുല്ലശ്ശേരി, ബാബു കുരീത്ര, ബാബു കുട്ടൻചിറ, മുഹമ്മദ് സിയ, ലൈസാമ്മ മുളവന, കെ.സുരേന്ദ്രനാഥപണിക്കർ, ശാന്തമ്മ വർഗീസ്, പി.എം. ഷെഫീക്, ജിൻസൺ മാത്യു, സണ്ണി ഏത്തയ്ക്കാട്, അലക്‌സാണ്ടർ പ്രാക്കുഴി, റിജു ഇബ്രാഹിം, ബിന്ദു ജോസഫ്, ബിനു തെക്കേക്കര, കുഞ്ഞുമോൻ വാത്താച്ചിറ എന്നിവർ പങ്കെടുത്തു.