പാലാ : കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 6 ന് കൊടിയേറി 13 ന് ആറാട്ടോടെ സമാപിക്കും. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് ഉത്സവം ആഘോഷിക്കുന്നതെന്ന് ദേവസ്വം ഭാരവാഹികളായ സി.പി. ചന്ദ്രൻ നായർ, രാമപുരം പി.എസ് ഷാജി കുമാർ, കയ്യൂർ സുരേന്ദ്രൻ നായർ, ഗോപിനാഥൻ നായർ, സി.ആർ മോഹനൻ നായർ, എം.കെ പ്രഭാകരൻ, കെ.ആർ രവി എന്നിവർ പറഞ്ഞു.
ഇന്ന് മുതൽ വിശേഷാൽ പൂജകൾ ആരംഭിക്കും. നാളെ വൈകിട്ട് 6-ന് കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്രയ്ക്ക് സ്വീകരണം. 6.45 ന് ദീപാരാധനയും ചുറ്റുവിളക്കും. 7.30 ന് ഭരതനാട്യം അരങ്ങേറ്റം.
6 ന് രാവിലെ 8.40 നും 9.20 നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി പത്മനാഭൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 10 മുതൽ പഞ്ചരത്‌നകീർത്തനാലാപനവും അവാർഡ് സമർപ്പണവും. 12 ന് പ്രസാദമൂട്ട്. വൈകിട്ട് 3 ന് ലയവിന്യാസം. 4 ന് സംഗീതാർച്ചന, 7 ന് നൃത്തം തുടർന്ന് ഗാനമേള. 7 ന് പുലർച്ചെ 5 ന് ഗണപതിഹോമം, 9.30 ന് ഉത്സവബലി, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് നൃത്തസന്ധ്യ, 8 ന് നൃത്തം, 9 ന് കൊടിക്കീഴിൽ വിളക്ക്. 8 ന് രാവിലെ 10 ന് ടി.എ മണിയുടെ പ്രഭാഷണം, 11 ന് ഓട്ടൻതുള്ളൽ, രാത്രി 7 ന് നൃത്തം, 8.30 ന് ഇടയാറ്റ് വിഷ്ണുപ്രസാദിന്റെ സംഗീതസദസ്സ്, 9 ന് വിളക്കിനെഴുന്നള്ളത്ത്.
9 ന് പുലർച്ചെ 5 ന് ഗണപതിഹോമം, 11.30 ന് കോട്ടയം ആശാപ്രദീപിന്റെ പ്രഭാഷണം, 12.30 ന് ഉത്സവബലിദർശനം, രാത്രി 7 ന് നൃത്തം. 10-ാം തീയതി രാവിലെ 10.30 ന് ഓട്ടൻതുള്ളൽ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദേശവിളക്ക് എഴുന്നള്ളത്ത്, 7.30 ന് ഓട്ടൻതുള്ളൽ, 10 ന് ഗാനമേള.
11 ന് പുലർച്ചെ 5 ന് ഗണപതിഹോമം, 10 ന് ഓട്ടൻതുള്ളൽ, 11 ന് ചാക്യാർകൂത്ത്, 12.30 ന് ഉത്സവബലിദർശനം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, വേല, സേവ, 7.30 ന് ഭക്തിഗാനാമൃതം, 9.30 ന് വലിയവിളക്ക്. 12 നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 5 ന് ഗണപതിഹോമം, 8 ന് ശ്രീബലി എഴുന്നള്ളത്ത്, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.45 ന് ചുറ്റുവിളക്ക്, 7 ന് ഭരതനാട്യം, 7.30 ന് തിരുവാതിരകളി, 8.30 ന് ഡാൻസ്, 9.30 ന് പള്ളിനായാട്ട്.
13 ന് ആറാട്ട് ഉത്സവം. രാവിലെ 10 ന് ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തന് കടപ്പാട്ടൂർ ദേവസ്വത്തിന്റെ ഗജരാജശൃംഗൻ പട്ടം സമർപ്പിക്കും. തുടർന്ന് ഭജൻസ്, 12 ന് ആറാട്ട് സദ്യ, 1.30 ന് പാലാ കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ, വൈകിട്ട് 4 ന് ആറാട്ട് ബലിയും കൊടിയിറക്കും മുരിക്കുംപുഴ ദേവീക്ഷേത്രക്കടവിലേക്ക് ആറാട്ട് പുറപ്പാട്, 5 ന് നാദസ്വരക്കച്ചേരി, 7 ന് മറിയപ്പള്ളി ഗോപകുമാറിന്റെ സംഗീതസദസ്. രാത്രി 7.15 ന് ആറാട്ട് കടവിൽ നിന്നു തിരിച്ചെഴുന്നള്ളത്ത്, 8 ന് വെള്ളാപ്പാട് ജംഗ്ഷനിൽ സ്വീകരണം, 8.30 ന് കൊട്ടാരമറ്റം മൈതാനത്ത് ആറാട്ട് പൂരം. 10.30 ന് കിഴക്കേ നടയിൽ ആറാട്ട് എഴുന്നള്ളത്ത്. 11.30 ന് 25 കലശാഭിഷേകം, ശ്രീഭൂതബലി, 12 മുതൽ : ഭക്തപ്രഹ്ലാദൻ - ബാലെ.