ഈരാറ്റുപേട്ട:മൂന്നിലവ് കടപുഴയാറ്റിൽ അമ്മയ്ക്കൊപ്പം പോയ തുണിയലക്കാൻ പോയ അഞ്ചുമല ഇടശേരിത്താഴത്ത് ഇ.ജി. സുനിലിന്റെ മകൻ ആരോമൽ (10) മുങ്ങി മരിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. അമ്മ തുണിയലക്കുന്ന സ്ഥലത്തു നിന്ന് 100 മീറ്റർ മാറിയുള്ള കയത്തിൽ കുട്ടി പെടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി പുറത്തെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാകക്കാട് സെന്റ് പോൾസ് എൽ.പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ശ്രീകല മണ്ഡപത്തിൽ കുടുംബാംഗമാണ്. സഹോദരൻ: അമൽ കൃഷ്ണ. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.