പൊൻകുന്നം : ആന്റോ ആന്റണിയുടെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുടെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും വിവിധ ബോർഡുകളിലെ അംഗങ്ങളുടെയും യോഗം സംഘടിപ്പിച്ചു. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് കൺവീനർ അബ്ദുൾകരീം മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. റഫീഖ് മണിമല, സുമേഷ് ആൻഡ്രൂസ്, പി.എ.സലിം, പി.എ.ഷെമീർ, റോണി കെബേബി, ഷാജി നല്ലെപറമ്പിൽ, ഷാജി പാമ്പൂരി, പി.എം.സലിം, പി.സതീഷ് ചന്ദ്രൻ നായർ, പി.എൻ.ദാമോദരൻ പിളള തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡല പര്യടനം 6 നും 10 നും നടക്കും.