കോരൂത്തോട് : എസ്.എൻ.ഡി.പി യോഗം കോരുത്തോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ ശാരദാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം നാളെ തുടങ്ങി 9 ന് സമാപിക്കും. 5 ന് രാവിലെ പ്രത്യേക പൂജകളും വഴിപാടുകളും. കലശാഭിഷേകം. 6 ന് വൈകിട്ട് 5 ന് വിദ്യാരാജഗോപാലമന്ത്രാർച്ചന. 7 ന് രാവിലെ 10 ന് നവഗ്രഹശാന്തിഹവനം,കലശാഭിഷേകം. ഉച്ചകഴിഞ്ഞ് 2 ന് ആരോഗ്യസെമിനാർ ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയായിക്കുഴി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എസ്.ജയപ്രകാശ് മാക്കൽ അദ്ധ്യക്ഷനാകും.

പീരുമേട് യൂണയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ചെമ്പൻകുളം ഡോക്ടേഴ്‌സ് ഫോറം നയിക്കുന്ന ആരോഗ്യബോധവത്ക്കരണ ക്ലാസ്. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ.ഷാജി മങ്കുഴിയിൽ, സെക്രട്ടറി എം.പി.അനീഷ് മുടന്തിയാനിയിൽ എന്നിവർ പ്രസംഗിക്കും. 8 ന് രാവിലെ 10 ന് മഹാസുദർശനഹവനം, 11.30 ന് കലശാഭിഷേകം,1 ന് പ്രസാദമൂട്ട്. വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജ, 7 ന് വിശേഷാൽ ദീപാരാധന. 9 ന് പ്രതിഷ്ഠാദിനം രാവിലെ 10 ന് പഞ്ചവിംശതികലശപൂജ,11.30 ന് അഭിഷേകം,1ന് മഹാപ്രസാദമൂട്ട്. 1.30 ന് പ്രതിഷ്ഠാവാർഷിക സമ്മേളനം കോരുത്തോട് വിനോദ് തന്ത്രി ഭദ്രദീപം തെളിക്കും.ശാഖാ പ്രസിഡന്റ് എം.എസ്.ജയപ്രകാശ് അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ സന്ദേശം നൽകും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. എം.കെ.രവീന്ദ്രൻവൈദ്യർ മങ്കുഴിയിൽ, എം.കെ.ഗോപാലപ്പണിക്കർ മുളയോലിൽ,എ.എൻ.സാബു ആനിമൂട്ടിൽ, വി.ആർ.രത്‌നകുമാർ വെള്ളുപ്പുരയിടത്തിൽ, പി.കെ.സുകുമാരൻ പവ്വത്തുവടക്കേൽ, ലതാ പുരുഷൻ കൊച്ചുപുരക്കൽ, പി.എം.ഷിബു പൂവത്തുങ്കൽ, അഭിനവ് സുരേഷ്, അർച്ചന പ്രദീപ്, എം.ആർ.ഷാജി മങ്കുഴിയിൽ, എം.പി.അനീഷ് മുടന്തിയാനിയിൽ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 5 ന് ഗുരുദേവകൃതികളുടെ പാരായണം, 7 ന് വിശേഷാൽ ദീപാരാധന.