sn

നീറിക്കാട് : നീറിക്കാട് ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘടനം ചെയ്തു. കുട്ടികളുടെ സ്‌കേറ്റിംഗ് യൂണിയൻ കൗൺസിലർ എ.ബി.ധനീഷ് കുമാർ പരിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി അമയന്നൂർ ശ്യാംലാൽ താലത്തിലേയ്ക്ക് ദീപം തെളിച്ചു. ആറുമാനൂർ പാറേക്കാട്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും ദേവ നൃത്തത്തിന്റെയും അകമ്പടിയോടെയാണ് ക്ഷേത്രങ്കണത്തിലെത്തിയത്. ശാഖാ സെക്രട്ടറി ബൈജു പനന്താനത്ത്. പ്രസിഡന്റ് യു.കെ ഗോപി ഊന്നുകല്ലിങ്കൽ, വൈസ് പ്രസിഡന്റ് ഷിജു പുൽക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.