വൈക്കം : കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 22 മുതൽ 26 വരെ നടക്കും. പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി ആനത്താനത്ത് ഇല്ലത്ത് കെ. ജി. ബാലചന്ദ്രൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഉത്സവാഘോഷത്തിന്റെ പ്രാരംഭ ചടങ്ങുകൾ വൈക്കം ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീപ്രസാദ് ആർ.നായരും, നിധിസമാഹരണം അഡ്വ.എസ്.ഉണ്ണികൃഷ്ണൻ കാലാക്കലും ഉദ്ഘാടനം ചെയ്തു. അസി.കമ്മിഷണർ എം.ജി.മധു, ഡെപ്യൂട്ടി കമ്മിഷണർ വി.എൻ.രഘു, ഉപദേശകസമിതി പ്രസിഡന്റ് വി.കെ.വിജയകുമാർ, സെക്രട്ടറി വി. എസ്. അജിത് കുമാർ, ലൈലാ ബാലകൃഷ്ണൻ, സുഷമ സുരേന്ദ്രൻ, ചന്ദ്രൻ, കെ. സി. ബിജുകുമാർ എന്നിവർ പങ്കെടുത്തു.
22 ന് വൈകിട്ട് 7 ന് കുലവാഴപുറപ്പാട്, കൊടിമരം വരവ് എന്നിവ നടക്കും. രാത്രി 8 ന് സർപ്പംപാട്ട് പൊടിക്കളം, 10.30 ന് കരിനാഗയക്ഷി സർപ്പംപാട്ട്, 23 ന് രാവിലെ 10.30 ന് സർപ്പംപാട്ട്, 12.30 ന് പ്രസാദഊട്ട്, രാത്രി 8 നും 10 നും സർപ്പംപാട്ട്, 24 ന് രാവിലെ 10 ന് സർപ്പംപാട്ട്, വൈകിട്ട് 6 ന് നൃത്തനൃത്യങ്ങൾ, 7 ന് ഭക്തിഗാനമേള, 25 ന് രാവിലെ 10ന് ഗന്ധർവ്വൻപാട്ട്, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് താലപ്പൊലി, 7 ന് നൃത്തനൃത്യങ്ങൾ, 8 ന് ദേവിക്ക് കളമെഴുത്തുംപാട്ടും, 26 ന് രാവിലെ 9.00 ന് ശ്രീബലി, ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 7 ന് തിരുവാതിര, രാത്രി 10 ന് തടി വരവ്, 12 ന് ആറാട്ട് എഴുന്നള്ളിപ്പ് , തുടർന്ന് വലിയകാണിക്ക.