വൈക്കം : നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാരംഭം കുറിച്ച് തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കലശപൂജ ഭക്തിനിർഭരമായി. വൈകിട്ട് നടന്ന സർവ്വൈശ്വര്യ പൂജയ്ക്ക് ക്ഷേത്രം മേൽശാന്തി പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരി മുഖ്യകാർമ്മിനായി. ചടങ്ങിനു മുന്നോടിയായി പനങ്ങാട് ശ്രാമ്പിക്കൽ മിനി സജീവൻ ക്ഷേത്രനടയിൽ ദീപസ്തംഭം വഴിപാടായി സമർപ്പിച്ചു. ട്രസ്റ്റ് രക്ഷാധികാരി പി. എസ്. നന്ദനൻ, ക്ഷേത്രം പ്രസിഡന്റ് എ. ദാമോദരൻ, വൈസ് പ്രസിഡന്റ് എസ്. പുരുഷോത്തമൻ, സെക്രട്ടറി കെ. ജയന്തകുമാർ, എ. രവീന്ദ്രൻ, മോഹനൻ ചായപ്പള്ളി, പി. കെ. വത്സലൻ, സിൽബ സാജു, സനിത അഭിലാഷ്, സി. ഡി. തങ്കച്ചൻ, അനന്തൻ ചായപ്പള്ളി, എം. സോമൻ എന്നിവർ നേതൃത്വം നൽകി.