തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 4472-ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖയിലെ ഗുരുകുലം വനിതാ സ്വാശ്രയ കാർഷിക സ്വയംസഹായ സംഘത്തിനുള്ള വായ്പാവിതരണം നടത്തി. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ വെങ്കിടേഷ് മുഖ്യപ്രഭാഷണം നടത്തി. ഉഷ, സുപ്രഭ,അജേഷ്‌കുമാർ, സുരേന്ദ്രൻ, മണി, ശ്രീകല എന്നിവർ പ്രസംഗിച്ചു.