sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം വനിതാ സംഘം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന അമൃതം 2019 ശ്രീനാരായണ ഫെസ്​റ്റ് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഓഡി​റ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വനിതാ യൂണിയൻ പ്രസിഡന്റ് ഷീജാ സാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ, ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.പി.സന്തോഷ്, രാജേഷ് മോഹൻ, ബീന അശോകൻ, ഷാജി അക്കരപ്പാടം, രമാ സജീവൻ, മണി മോഹൻ, കനകമ്മ പുരുഷൻ, സുനില അജി, സിനി പുരുഷൻ, സുശീല എന്നിവർ പ്രസംഗിച്ചു.