തലയോലപ്പറമ്പ് : പൊതുമരാമത്ത് വകുപ്പ് കാനയും അനുബന്ധ റോഡും കയ്യേറി സ്വകാര്യ വ്യക്തി അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയതായി ആക്ഷേപം. തലയോലപ്പറമ്പ് കോട്ടയം റോഡിൽ ഇന്ത്യൻ കോഫി ഹൗസിന് എതിർവശത്താണ് കയ്യേറ്റം.കെട്ടിടം പണിയുന്നതിന് റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനം നടത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വക കാന കോൺക്രീറ്റ് ചെയ്ത ശേഷം ടൈൽ പാകി കയ്യേറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കാതിരുന്ന സമയത്താണ് കയ്യേറ്റം നടന്നത്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
1.വി.ജി.മോഹനൻ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തലയോലപ്പറമ്പ്) കയ്യേറ്റത്തിനെതിരെ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
2.ഗിരീഷ് (എ.ഇ ,പൊതുമരാമത്ത് വകുപ്പ്, തലയോലപ്പറമ്പ് ) അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കും.