franco-case
franco case

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഡി.ജി.പി അന്വേഷണ സംഘത്തിന് ഇതിനുള്ള അനുമതി നൽകിയത്. കുറ്റപത്രം വൈകുന്നതിനെതിരെ സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി അഡ്വ. ജിതേഷ് ബാബുവിനെ നിയമിച്ചെങ്കിലും കുറ്റപത്രത്തിലെ ചില അവ്യക്തതകൾ തിരുത്താൻ കൂടുതൽ സമയമെടുത്തു. തിരുത്തലിന് ശേഷം നൽകിയ കുറ്റപത്രം ഡി.ജി.പി പരിശോധിച്ച് അംഗീകരിക്കാൻ വൈകിയതോടെയാണ് കന്യാസ്ത്രീകൾ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് കന്യാസ്ത്രീകൾ സമരം ചെയ്താൽ സർക്കാരിന് ദോഷമാകുമെന്ന വിലയിരുത്തലുണ്ടായതോടെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയായിരുന്നു.