rashtra

വൈക്കം: രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ തോമസ് ചാഴികാടന് വോട്ടു ചെയ്യണമെന്നഭ്യർത്ഥിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി പുരത്ത് രാഷ്ട്രരക്ഷാ ജനസമ്പർക്ക യാത്ര നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യാത്രയുടെ ഭാഗമായി ടി വി പുരം പഞ്ചായത്തിൽ നടത്തിയ ഭവന സന്ദർശന യാത്ര മുൻ ഡി.സി.സി ജനറൽ സെക്രട്ടറി ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി.പ്രസാദ് ജാഥാ ക്യാപ്റ്റൻ പി.കെ.അനിയപ്പന് പതാക കൈമാറി. ശ്രീരാജ് ഇരുമ്പേപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാർ, അഡ്വ.എസ്.സാനു, പി.ആർ. രത്‌നപ്പൻ, ടി.അനിൽകുമാർ, വർഗ്ഗീസ് പുത്തൻചിറ, മോഹൻ തോട്ടു പുറം എന്നിവർ പ്രസംഗിച്ചു.