വൈക്കം : എസ്.എൻ.ഡി.പി യോഗം 118 ാം നമ്പർ കൊതവറ ശാഖാ, യൂത്ത് മൂവ്‌മെന്റ് , വനിതാസംഘം, കുടുംബയൂണിറ്റുകൾ എന്നിവയുടെനേതൃത്വത്തിൽ ശ്രീനാരായണ ഗുരുദർശന പാഠശാല പഠനക്ലാസ് നടത്തി.
ശാഖ നവതി സ്മാരക പ്രാർത്ഥനാലയത്തിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി. ഷാജി വെട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്മിത അനിൽകുമാർ പഠന ക്ലാസ് നടത്തി. കെ.ടി.അനിൽകുമാർ , ഷീല ഷിബു, മുരളീധരൻതോട്ടകം, അഭിലാഷ് വടക്കേത്തറ, കെ.വി.പ്രസന്നൻ, ദിനമണി മണിമല, രാജേഷ് കാപ്പള്ളിൽ, കെ.എൻ.ഷാജി, പി.എസ്. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.