kodiyettu

കുലശേഖരമംഗലം : എ.കെ.ഡി.എസ് ബ്രാഞ്ച് നമ്പർ 107 നു കീഴിലുള്ള മേക്കര ഷൺമുഖ വിലാസം ക്ഷേത്രത്തിലെ മീനപ്പൂയ ഉത്സവത്തിന് തന്ത്റി മഞ്ഞുമ്മൽ നാരായണൻ നമ്പൂതിരി കൊടിയേ​റ്റി. മേൽശാന്തി ചെമ്മനത്തുകര ദീപു ശാന്തി കാർമികത്വം വഹിച്ചു. ഭരണസമിതി പ്രസിഡന്റ് സുമോദ് പാടത്തുവീട്ടിൽ, സെക്രട്ടറി വേലായുധൻ വിജയഭവനം, വൈസ് പ്രസിഡന്റ് ശിശുപാലൻ, ട്രഷറർ ജയേഷ്, ജോയിന്റ് സെക്രട്ടറി ബിനീഷ്, കമ്മി​റ്റി അംഗംങ്ങളായ പ്രജീഷ്, ബെന്നി, ഷൈൻകുമാർ, ഗോപി, മഹിളാസമാജം പ്രസിഡന്റ് ഷീജ സജീവൻ, സെക്രട്ടറി അനിത രാജേഷ്, വൈസ് പ്രസിഡന്റ് സജിനി റെജി, ഖജാൻജി പുഷ്പ മോഹൻ, ജോയിന്റ് സെക്രട്ടറി കവിത ഹരിദാസ് എന്നിവർ നേതൃത്വം നൽകി.