therozhuki-pooja

വൈക്കം : ടി.വി.പുരം മേഖലയിലെ അഞ്ച് എൻ.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ ദേവീ പ്രീതിക്കായി നടത്തുന്ന തേരൊരുക്കി പൂജയുടെ ദീപപ്രകാശനം മേൽശാന്തി ജയചന്ദ്രൻ പോ​റ്റി നിർവഹിച്ചു. 8 മുതൽ 12 വരെയാണ് പൂജ. ക്ഷേത്രനടയിൽ തേക്കിൻ കഴകൾ ഉപയോഗിച്ച് സ്ഥാപിച്ച തേരിൽ ഭഗവതിയുടെ സാന്നിധ്യം ഉണ്ടെന്ന വിശ്വാസത്തിലാണ് അഞ്ച് ദിവസം നീളുന്ന പൂജകളും ചടങ്ങുകളും നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ചെമ്മനത്തുകര, കണ്ണുകെട്ടുശ്ശേരി, പള്ളിപ്രത്തുശ്ശേരി, മൂത്തേടത്തുകാവ്, ചെമ്മനത്തുകര വടക്ക് കരയോഗങ്ങളിൽ നിന്നു താലപ്പൊലി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. ഊരാഴ്മക്കാരായ മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു. മേഖലാ പ്രസിഡന്റ് പി.രാജശേഖരൻ പയറാട്ട്, സെക്രട്ടറി കെ.കൃഷ്ണകുമാർ, രാകേഷ് ടി. നായർ, ജയചന്ദ്രൻ നായർ, വേണുഗോപാൽ, ജഗദീഷ്, ഉണ്ണികൃഷ്ണൻ നായർ, ശോഭ കുമാരി, രാധാമണി, രമണി, ഷീല, മായരാജേന്ദ്രൻ, ഷീജ എന്നിവർ നേതൃത്വം നൽകി.