വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനം ആചരിച്ചു. ഗ്രന്ഥശാല ഹാളിൽ കൂടിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.നടേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.രമണൻ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഡോ.കെ.വിശ്വംഭരൻ ക്ലാസെടുത്തു. സെക്രട്ടറി വി.ജതിൻ, വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, രക്ഷാധികാരി ടി.വി.ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി സി.ടി.ജോസഫ്, ലൈബ്രേറിയൻ സുലഭ സുജയ്, വി.പി.കനകാംബരൻ എന്നിവർ പ്രസംഗിച്ചു.