km

കോട്ടയം: സി.പി.എം പ്രത്യയ ശാസ്ത്ര തകർച്ചയെ നേരിടുമ്പോൾ ഉണ്ടാവുന്ന വിടവ് നികത്താൻ കെ.എം. മാണി കൊണ്ടു വന്നതാണ് അദ്ധ്വാന വർഗത്തിൽ അധിഷ്ഠിതമായ കേരളാകോൺഗ്രസിന്റെ ജനകീയ സോഷ്യലിസം.

ചൂക്ഷണ രഹിത സമൂഹം കെട്ടിപ്പടുക്കുക, അദ്ധ്വാന വർഗത്തിന് ഉത്തേജനം പകരുക, വർദ്ധിത സമ്പത്തു വിളയിക്കുക, നീതി പൂർവകമായ വിതരണം ഉറപ്പു വ

രുത്തുക, നിതിനിഷ്ഠമായ വികസനം കൈവരുത്തുക എന്നീ അഞ്ച് തത്വങ്ങളടങ്ങുന്നതാണ് അദ്ധ്വാന വർഗസിദ്ധാന്തം .

കമ്മ്യൂണിസത്തിന്റെയും മുതലാളിത്വത്തിന്റെയും ദോഷങ്ങൾ ഒഴിവാക്കി അദ്ധാന വർഗത്തിന്റെ ഉന്നമനം ഉറപ്പാക്കുന്ന ജനകീയ സോഷ്യലിസമാണ് താൻ വിഭാവനം ചെയ്യുന്ന സമ്പദ്‌വ്യവസ്ഥയെന്ന് കെ.എം.മാണി അദ്ധ്വാന വർഗസിദ്ധാന്തത്തിൽ കുറിക്കുന്നു. സ്വകാര്യ സ്വത്തവകാശം നിലനിറുത്തി എന്നാൽ സ്വകാര്യ സമ്പത്തിന്റെ കേന്ദ്രീകരണത്തെയും കുത്തക മുതലാളിത്തത്തെയും തടഞ്ഞു നിറുത്തി അദ്ധ്വാനവർഗ താത്പര്യങ്ങൾ ഭദ്രമാക്കുന്ന സമ്പദ് വ്യവസ്ഥയാണിത്.

വർഗസമരവും രക്തരൂഷിത വിപ്ലവവും ഇല്ലാതെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഈ പുത്തൻ സോഷ്യലിസ്റ്റ് സാമൂഹ്യക്രമം കൈവരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി - അതാണ് എന്റെ കാഴ്ചപ്പാട്...

1973ൽ ആലുവ സാമ്പത്തിക പ്രമേയവും 1978ൽ അദ്ധ്വാന വർഗസിദ്ധാന്തവും രചിച്ച് സ്വന്തം പ്രസ്ഥാനത്തിന് പ്രത്യയശാസ്ത്രപരമായ ചട്ടക്കൂട് നൽകിയ മാണി 1985ൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ പൊളിച്ചെഴുത്തും നിർദ്ദേശിച്ചു. സർക്കാർ പുറത്തിറക്കാറുള്ള ധവളപത്രം സ്വന്തമായി ഇറക്കിയ മാണി എട്ടാം പഞ്ചവത്സര പദ്ധതിക്ക് ബദൽ രേഖ സമർപ്പിച്ച് ആസൂത്രണ കമ്മിഷനെയും ഞെട്ടിച്ചു. പ്രത്യയ ശാസ്ത്ര വൈരുദ്ധ്യാത്മകത മൂലം കമ്മൂണിസം തകരുമെന്ന് 1978ൽ മാണി പറഞ്ഞിരുന്നു.

'പോപ്പും സാർ ചക്രവർത്തിയും നോക്കിയിട്ട് പറ്റാത്തകാര്യം പാലാക്കാരൻ മാണിക്കു കഴിയുമോയെന്ന് സി.പി.എം എം.എൽ.എ എസ് ഗോവിന്ദക്കുറുപ്പ് നിയമസഭയിൽ ചോദിച്ചപ്പോഴും കമ്മ്യൂണിസ്റ്റ് തകർച്ച താൻ എപ്പോഴേ മുന്നിൽ കണ്ടെന്ന മട്ടിൽ മാണി ഊറിച്ചിരിക്കുകയായിരുന്നു.