ചങ്ങനാശേരി : ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ പദ്ധതികളിലൂടെയാണ് യഥാർത്ഥ നവോത്ഥാനം കൈവരുകയുള്ളതെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. ഗുരുധർമ പ്രചരണ സഭ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മപരിഷത്ത് ജില്ലാതല സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. നിസ്വാർത്ഥത നിറഞ്ഞ സമൂഹത്തിൽ ധാർമ്മികത പരാജയപ്പെടുകയും നവോത്ഥാന സങ്കൽപ്പത്തിന്റെ ഗതി ലക്ഷ്യം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ രജിസ്ട്രാർ ടി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു രാജ് വട്ടോടി അദ്ധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ,​ പി.ആർ.ഒ. ഇ.എം.സോമനാഥൻ,​ എക്സിക്യുട്ടീവ് അംഗം പി.കമലാസനൻ,​ കേന്ദ്രസമിതി അംഗങ്ങളായ ഷിബു മൂലേടം,​ കെ.കെ.സരളപ്പൻ,​ മുൻ രജിസ്ട്രാർ ആർ.സലിം കുമാർ,​ മാതൃസഭ കേന്ദ്ര പ്രസിഡന്റ് വി.എൻ.കുഞ്ഞമ്മ തുടങ്ങിയവർ സംസാരിച്ചു. മുൻകാല പ്രവർത്തകരെയും ധർമ്മപ്രചാരകരേയും ചടങ്ങിൽ ആദരിച്ചു.