പാലാ. മാടപ്പാട്ട് പുത്തേട്ട് പ്രൊഫ.പി.കെ.മാണി (106) നിര്യാതനായി. സംസ്‌കാരം പിന്നീട്. പാലാ സെന്റ് തോമസ് കോളേജ് കെമിസ്ട്രി വിഭാഗം തലവനും പാലാ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഭാര്യ: പരേതയായ മേരി ചേന്നങ്കരി ഐക്കര കുടുംബാംഗമാണ്. മക്കൾ: പി.കെ.മാണി (എയർ വൈസ് മാർഷൽ, ഹൈദരാബാദ്), പി.ഇസഡ് മാണി (ബ്രിഗേഡിയർ, യു. എസ്. എ),ഡോ.മേരി മാണി (യു. എസ്. എ), പി.എം.ജോസഫ് (ഇറ്റലി), ഡോ.എലിസബത്ത് ജോൺ (യു. എസ്. എ), ഡോ.ആനിതോമസ് (യു. എസ്. എ), പി.എം.മാണി (മേജർ, ആർമി പാലക്കാട്), തെരേസാ ജോസഫ് (യു. എസ്. എ), ഫിലോമിന മാണി (റിട്ട.മാനേജർ ഫെഡറൽ ബാങ്ക് ആലുവ), റീറ്റാ ജോർജ് (തൃശൂർ). മരുമക്കൾ. ശാന്താ, മാത്തിരി, ഫ്രാൻസീസ്, ഡോ.ബെർക്കുമാൻസ്,ഡോ.തോമസ്, സുമ പൈകട, ടി.സി.ജോസഫ്, സെബാസ്റ്റ്യൻ താളനാനി, ജോർജ് എരിഞ്ഞേരി, ആൻഡ്രിയാന (ഇറ്റലി).
1950 ൽ പാലാ സെന്റ് തോമസ് കോളേജ് രൂപം കൊള്ളുമ്പോൾ മാർ സെബാസ്റ്റ്യൻ വയലിനോടൊപ്പം മുന്നിൽ നിന്നു പ്രവർത്തിച്ചവരിൽ പ്രധാനിയാണ് പി.കെ.മാണി. പിന്നീട് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ അദ്ധ്യാപകനും വകുപ്പ് അദ്ധ്യക്ഷനുമായി. നാലു വർഷക്കാലം കായികവകുപ്പിന്റെ അദ്ധ്യക്ഷനുമായിരുന്നു. 1954 ൽ പാലാ മുനിസിപ്പൽ കൗൺസിലറായി . ചിട്ടയായ ദിനചര്യയും ഭക്ഷണ രീതിയും വ്യായാമവുമാണ് തന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുമായിരുന്നു.