വൈക്കം: ബി. എസ്. എൻ. എൽ. എംപ്ലോയീസ് യൂണിയൻ, പെൻഷണേഴ്‌സ് യൂണിയൻ, കരാർ തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ കുടുംബ സൗഹൃദ സദസ്സ് നടത്തി.
കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ഗണേശൻ ഉദ്ഘാടനം ചെയ്തു. വി. സി. ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. എൻ. ഗുരുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പി. ആർ. അജയകുമാർ, ഇ. കെ. ദിവാകരൻ, സുമേഷ്, വി. കാർത്തികേയൻ, പി. പി. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.