ചങ്ങനാശേരി : യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്ന ക്ഷേത്രം യൂണിറ്റ് ആരംഭിച്ചു. യുവമോർച്ച പ്രസിഡന്റ് വിഷ്ണു ഗോപി ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എൻ പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ മനോജ്,പ്രശാന്ത് ദാമോദരൻ,അശ്വിൻ ബാലകൃഷ്ണൻ, മനു പാലമറ്റം എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി രതീഷ് വി ഹരിഹരനെയും സെക്രട്ടറിയായി ശരത്ത് ബാബുവിനെയും ട്രഷററായി ഡോ.പ്രദീക് കൃഷ്ണയെയും തിരഞ്ഞെടുത്തു.