ശ്രീനിപുരം : എസ്.എൻ.ഡി.പി യോഗം കരിങ്കല്ലുംമൂഴി ശാഖ തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 12 ന് നടക്കും. ഫോറസ്റ്റ് ഹാളിൽ രാവിലെ 9 ന് നടക്കുന്ന ക്യാമ്പ് യൂണിയൻ കൗൺസിലർ ജി.വിനോദ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ആർ ദാമോദരൻ അദ്ധ്യക്ഷത വഹിക്കും. അനിത റെജി, ശ്രീജിത്ത്, ജി.സുരേന്ദ്രൻ കൊച്ചുതോട്ടം, സി.ജെ സജി എന്നിവർ സംസാരിക്കും